May 13, 2026

വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ 5 പേര്‍ പിടിയില്‍

  • December 21, 2025
  • 1 min read
വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ 5 പേര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ ബിബിന്‍ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോര്‍ട്ട് കൊച്ചി നസ്രത്ത് മൂലന്‍ കുഴി പുല്ലന്‍ തറ ജോയല്‍ ജോര്‍ജ് (22) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വര്‍ണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയില്‍ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്നും പ്രീ – പെയ്ഡ് ടാക്‌സി കൗണ്ടറിലേക്ക് പോകുന്നതിനിടയില്‍ പിന്നില്‍ നിന്നും വന്ന മൂന്ന് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാന്‍ഡ്ബാഗും സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു. ഡി വൈ എസ് പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്, എസ് ഐമാരായ എസ് എസ് ശ്രീലാല്‍, പി ടി അനൂപ്, പി ജി സാബു, എ എസ് ഐ എം വി ബിനു, സീനിയര്‍ സി പി ഒ ജയിംസ് ജോണ്‍, സി പി ഒമാരായ ഇ എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *