രാജ്യത്തെ മത നിരപേക്ഷ സമൂഹമായി കാണാന്‍ ശ്രമിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:രാജ്യത്തെ മത നിരപേക്ഷ സമൂഹമായി കാണാന്‍ ശ്രമിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സമസ്ത ശതാബ് ദി സന്ദേശ യാത്രക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതപരമായ ചിട്ടയും വിജ്ഞാനവും ഊട്ടിയുറപ്പിക്കാന്‍ സമസ്തക്ക് കഴിഞ്ഞു.പൊതു സമൂഹത്തിന്റെ ഭാഗമായി നിലനില്‍ക്കാനും ഈ പ്രസ്ഥാനത്തിന് കഴിയുന്നു.സമസ്തയുടെ മുന്‍ഗാമികളായ മഹാപണ്ഡിതന്മാരുടെ സംഭവാന ഏറെ വലുതാണ്.മതനിരപേക്ഷ നിലപാടും മനസുമാണ് സമസ്തയുടേത്.പൊതു സമൂഹത്തിന് സ്നേഹം സ്ന്ദേശം പകര്‍ന്നു.സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞു.ഇത് തുടരേണ്ട കാലഘട്ടമാണിത്.വിയോജിപ്പുകളെ മനസ്സിലാക്കാനുള്ള കഴിവ് വേണം.രാജ്യത്ത് നാനതത്വത്തില്‍ ഏകത്വം എന്നത് തച്ചുതകര്‍ക്കപ്പെടുന്ന കാലഘട്ടമാണ്. ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളെ ഓര്‍മകളില്‍ നിന്ന് പോലും ഇല്ലായ്മ ചെയ്യുന്ന അസഹ്ഷ്ണുത വളരുന്ന കാലത്ത് സമസ്ത എടുക്കുന്ന വ്യക്തമായ നിലപാട് ഏറെ ശ്രദ്ദേയമാണ്.നൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മതേതരത്വം ഉറപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയണം.ഭൂരിപക്ഷ വര്‍ഗീയതയോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും നാടിന് ആപത്താണ്.ഇതിനെതിരേ സമസ്തയുടെ നിലപാട് ഏറെ ശ്ലാഖ നീയമാണ്. മതവിശ്വാസം മുതലെടുത്ത് എല്ലാ വര്‍ഗീയ വാദികളും നുണ പ്രചരിപ്പിക്കുന്നുണ്ട്.വര്‍ഗീയതക്കെതിരേ എന്നും നിലപാട് കൈകൊണ്ട ഇടത് പക്ഷം ന്യൂനപക്ഷ അവകാശത്തിന് വേണ്ടി എന്നും മുന്നിലുള്ള പ്രസ്ഥാനമാണ്.ഇത് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ അളക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എസ്. എ ഷാജഹാന്‍ ദാരിമി പനവൂര്‍ അധ്യക്ഷനായി. മുന്‍ എം പി കെ. മുരളീധരന്‍ മുഖ്യാതിഥിയായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം പ്രാര്‍ത്ഥന നടത്തി. ജാഥ നായകന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി സ്‌നേഹപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഹൈബുല്‍ ഹൈതമി, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ സിദ്ദീഖ് ഫൈസിനന്ദിയും പറഞ്ഞു. എം ഹുസൈന്‍ ദാരിമി, സിദ്ദിഖ് ഫൈസി അല്‍ അസ്ഹരി, ഫഖ്‌റുദ്ദീന്‍ ബാഖവി, അന്‍വറുദീന്‍ അന്‍വരി സംസാരിച്ചു. ജാഥ ഉപ നായകന്മാരായ എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്,സൈതാലി മുസ്ലിയാര്‍ മാമ്പുഴ, സി. കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര,ഹൈദര്‍ ഫൈസി പനങ്ങാങ്ങര,ബഷീര്‍ ഫൈസി ചീക്കോന്ന്, ബംബ്രാണ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍,ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ്. ഹസന്‍ ഫൈസി, ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി കണ്ണൂര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി,അസ്ഗറലി ഫൈസി പട്ടിക്കാട്, ജാഥ അസി. കോര്‍ഡിനേറ്റര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സാബിഖലി ശിഹാബ് തങ്ങള്‍, പൂക്കോയ തങ്ങള്‍ അല്‍ഐന്‍, ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ശുഹൈബ് തങ്ങള്‍ കണ്ണൂര്‍, അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് നിയാസലി ശിഹാബ് തങ്ങള്‍, ഹാഷിറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
