മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി; ശ്രീലങ്കന്‍ സ്വദേശി കസ്റ്റഡിയില്‍
തിരുവനന്തപുരം :ആധുനിക മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയാളെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്. സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാന്‍ കഴിയും വിധമുള്ള ഗ്ലാസില്‍ കാമറയും നല്‍കിയിട്ടുണ്ട്.ഇതുവഴി ഫോട്ടോകള്‍ പകര്‍ത്താനും സാധിക്കും. എ ഐ സംവിധാനത്തിന് പുറമെ വിരലനക്കം കൊണ്ട് കണ്ണട നിയന്ത്രിക്കാന്‍ അനുവനദിക്കുന്ന ന്യൂറല്‍ ബാന്‍ഡുകളും മെറ്റ ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.
