മീരാ ഭയയന്തറിൽ ഫ്ലാറ്റിലും, മറ്റു ജനവാസ മേഖലയിലും ഇറങ്ങിയ പുലിയെ പിടികൂടി
വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത് മയക്കു വെടി വെച്ചാണ് പുലിയെ പിടിച്ചത്, പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ ഉള്ള റെസ്ക്യൂ സെന്ററിലേക്ക് മാറ്റും തുടർന്ന് വൈദ്യ പരിശോധന നടത്തും, ഇതിനുശേഷമായിരിക്കും തുറന്നു വിടണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുക, വെള്ളിയാഴ്ച രാവിലെ മീലാഭയന്തര ലെ ഫ്ലാറ്റിനുള്ളിൽ എത്തിയ പുലി അവിടത്തെ താമസക്കാരെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. ആറു ദിവസങ്ങൾക്ക് ശേഷം വിവാഹം നടക്കേണ്ടിയിരുന്ന പെൺകുട്ടി അടക്കം പരിക്കേറ്റവരിൽ പെടുന്നു. ഈ പെൺകുട്ടിയുടെ പരിക്ക് ഗുരുതരമാണ്. പ്രതിശ്രുത വധു അടക്കം നിരവധി ആൾക്കാരാണ് ചികിത്സയിൽ അടുത്തദിവസം വിവാഹം നടക്കേണ്ട സ്ഥലം ആയതിനാൽ നിരവധി ആൾക്കാർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു . പുലി അകത്തു കയറി ആക്രമണം നടത്തിയ ഉടനെ ആൾക്കാർ ഫ്ലാറ്റ് വിട്ട് ഇറങ്ങുകയായിരുന്നു തുടർന്ന് പുലിയെ ഫ്ലാറ്റിനകത്ത് പൂട്ടി. തുടർന്ന് ഫയർഫോഴ്സും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾ കൂടിയാണ് പുലിയെ പിടികൂടാൻ ആയത്.
റിപ്പോർട്ട് മധു
