February 6, 2026

ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു

  • December 20, 2025
  • 0 min read
ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം :ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമല്‍ (21),അഖില്‍ (19) എന്നിവരാണ് മരിച്ചത് .തിരുവനന്തപുരം ചെമ്പൂരില്‍ വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ ആണ് അപകടം സംഭവിച്ചത്.ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *