മരിച്ച് എട്ടാംനാള്‍ വീട് മോടി പിടിപ്പിക്കല്‍ ഫേസ് ബുക്ക് പോസ്റ്റുകളും നീക്കം ചെയ്തത് അടിമുടി ദുരുഹത
നെടുമങ്ങാട് ബ്ലോക്ക് വേറ്റിനാട് ഡിവിഷന്‍ മുന്‍ അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബീന അജിത്തിന്റെ ഭര്‍ത്താവ് അജിത്തിന്റെ(53) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഒക്ടോബര്‍ 20-നാണ് അജിത്തിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.തദ്ദേശതിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കു സീറ്റ് നല്‍കിയാല്‍ ഭാര്യയ്‌ക്കെതിരെ രംഗത്തുവരുമെന്ന് മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് അജിത്തിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം തലയ്ക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തു. നാലുതവണ തലയ്ക്കു പിന്നിലേറ്റ അടിയില്‍ ആഴത്തില്‍ ചതവുണ്ടായെന്നും ദേഹത്ത് പലയിടങ്ങളിലായി 31 പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ ഒത്തുകളി ആരോപിച്ച് വട്ടപ്പാറ പൊലീസിനെതിരെ അജിത്തിന്റെ രക്ഷിതാക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ദേഹത്ത് മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ സഹിതം അജിത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത്തിരുന്നു. ‘ഭാര്യ ബീന എന്റെ പേരുകൂടി ചേര്‍ത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇനി ബീന അജിത് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല. ഇവര്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റി സീറ്റ് നല്‍കിയാല്‍ ഞാന്‍തന്നെ അവള്‍ക്കെതിരെ രംഗത്തുവരും’, എന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ അജിത്ത് അമിത അളവില്‍ ഗുളികകള്‍ കഴിച്ച് ജീവനൊടുക്കിയെന്ന അജിത്തിന്റെ മകന്‍ വിനായക് ശങ്കര്‍ (26) നല്‍കിയ മൊഴി പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മരണത്തിന് പിന്നാലെ അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് കേസ് കാര്യമായി എടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
റിപ്പോർട്ട് മധു
