March 23, 2026

നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

  • December 19, 2025
  • 0 min read
നിയന്ത്രണംവിട്ട ബൈക്ക്  ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില്‍ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നൂല്‍പ്പൂഴ കരിപ്പൂര്‍ ഉന്നതിയിലെ സുനീഷ് (24), കല്ലൂര്‍ക്കുന്ന് ഉന്നതിയിലെ ബിജു (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെ ദേശീയപാതയിലെ മൂലങ്കാവിലാണ് അപകടം. ബത്തേരിയില്‍ നിന്ന് സിനിമകണ്ട് ബത്തേരിയില്‍നിന്നു ഉന്നതികളിലേക്കു മടങ്ങുകയായിരുന്നു യുവാക്കള്‍.താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *