February 5, 2026

റാസൽഖൈമയിൽ ശക്തമായ കാറ്റ്; കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് വീണ് കൊടിഞ്ഞി സ്വദേശിക്ക് ദാരണാന്ത്യം

  • December 18, 2025
  • 0 min read
റാസൽഖൈമയിൽ ശക്തമായ കാറ്റ്; കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് വീണ് കൊടിഞ്ഞി സ്വദേശിക്ക് ദാരണാന്ത്യം

റാസൽഖൈമ: റാസൽഖൈമയിൽ ശക്തമായ കാറ്റിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.മഴയിൽ നിന്ന് രക്ഷപ്പെടുന്നതിനായി നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കെട്ടിടത്തിൽ നിന്ന് അടർന്നു വീണ കല്ല് ശരീരത്തിൽ പതിച്ചതോടെ സൽമാൻ ഫാരിസ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടു.റാസൽഖൈമയിലെ ഒരു ഷവർമ കടയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. കൊടിഞ്ഞി നന്നമ്പ്രതലക്കോട്ടു തൊടികയിൽ സുലൈമാനും അസ്മാബിയുമാണ് മാതാപിതാക്കൾ.ഇന്നലെ വൈകുന്നേരം മുതൽ റാസൽഖൈമയിലും പരിസര പ്രദേശങ്ങളിലുമായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *