പയ്യന്നൂർ ദേശീയ പാതയിൽ അപകടം; സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു
പയ്യന്നൂർ: പയ്യന്നൂർ കണ്ടോത്ത് ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ടാങ്കർ ലോറിയുമായി ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു.പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിനിയായ എം. ഗ്രീഷ്മ (35)യാണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയ പാതയിൽ കൂടി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ ഗ്രീഷ്മ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വിവരം ലഭിച്ച ഉടൻ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
