ദിലിപ് പ്രതാപകാലത്തേയ്ക്ക് +ഭ ഭ ഭ ഉച്ചവരെ കളക്ഷന്‍ 81 ലക്ഷം
പ്രതാപകാലത്തേയ്ക്ക് എന്നുറപ്പിച്ച് ദിലീപ്; ‘ഭ ഭ ബ’ ഉച്ചവരെ കളക്ഷന്‍ 81 ലക്ഷം
മലയാളി സമൂഹം ഉറ്റുനോക്കിയ നിയമപോരാട്ടത്തിനൊടുവില്‍ കോടതിയുടെ ക്ലീന്‍ചിറ്റുമായി എത്തിയ നടന്‍ ദിലീപ്‌നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം രൂപപ്പെടുന്നത്.
ദിലീപ് നായകനായ ‘ഭ ഭ ബ’ ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബോക്‌സ് ഓഫീസ് ട്രാക്കറായ Sacnilk റിപ്പോര്‍ട്ട് പ്രകാരം, ചിത്രം ആദ്യദിനം ഉച്ചവരെ ഏകദേശം 81 ലക്ഷം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി. ഇന്നത്തെ മൊത്തം കളക്ഷന്‍ ഒരു കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍.അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ ‘ഭ ഭ ബ’ റെക്കോര്‍ഡിട്ടിരുന്നു. ബുക്ക് മൈ ഷോ വഴി മണിക്കൂറില്‍ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യദിനം മാത്രം ഏകദേശം ഒരു കോടി രൂപയുടെ പ്രീസെയില്‍ ബിസിനസാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ആദ്യ ക്രിസ്മസ് റിലീസ് ആയ ചിത്രത്തിന്, മറ്റു വലിയ റിലീസുകള്‍ ഇല്ലാത്തതിനാല്‍, കൂടുതല്‍ തിയേറ്ററുകളും ലഭിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി റിലീസ് ചെയ്ത ‘രാമലീല’ വന്‍ഹിറ്റായിരുന്നെങ്കിലും, പിന്നീട് ദിലീപിന്റെ സിനിമകള്‍ക്ക് നിരാശാജനകമായ പ്രതികരണങ്ങളായിരുന്നു.
കുറ്റവിമുക്തനായതിന് ശേഷമുള്ള ആദ്യ ചിത്രമായ ‘ഭ ഭ ബ’യിലൂടെ പഴയ പ്രേക്ഷകപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താരം.
‘ഭയം, ഭക്തി, ബഹുമാനം’ എന്നതിന്റെ ചുരുക്കരൂപമായ ഈ ചിത്രം ഒരു എന്റര്‍ടെയ്‌നറാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍.
ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ആണ് പ്രേക്ഷകരെ ഏറ്റവും ആവേശത്തിലാഴ്ത്തുന്നത്. ദിലീപ്‌മോഹന്‍ലാല്‍ കോമ്പിനേഷനിലെ രംഗങ്ങള്‍ തിയേറ്ററുകളില്‍ വലിയ കൈയടിയാണ് നേടുന്നത്.
മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനും ‘ഗില്ലി ബാബു’ എന്ന കഥാപാത്രവും സോഷ്യല്‍ മീഡിയയില്‍ ‘ദ റിയല്‍ ഒജി’ എന്ന ഹാഷ്ടാഗോടെ വമ്പന്‍ ട്രെന്‍ഡിങ്ങായി ്.
അതേസമയം, ചിത്രത്തോട് സമ്മിശ്ര പ്രതികരണങ്ങളുമുണ്ട്. ചിലര്‍ മോഹന്‍ലാല്‍-ദിലീപ് രംഗങ്ങളെ പ്രശംസിക്കുമ്പോള്‍, കഥയും അവതരണവും പൂര്‍ണതയിലെത്തിയില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസ് ബാനറില്‍ ഒരുക്കിയ ചിത്രം ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്തതാണ്. നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ് തിരക്കഥ.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്റി മാസ്റ്റര്‍, റെഡ്ഡിംഗ് കിങ്സ്ലി, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വര്‍ണ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
റിപ്പോർട്ട് മധു



