May 16, 2026

അടുത്ത മണ്ഡലകാലത്തേക്കുള്ള പദ്ധതികൾ ഇപ്പോൾ തീരുമാനിക്കും : കെ ജയകുമാർ

  • December 18, 2025
  • 1 min read
അടുത്ത മണ്ഡലകാലത്തേക്കുള്ള  പദ്ധതികൾ ഇപ്പോൾ  തീരുമാനിക്കും : കെ ജയകുമാർ

ശബരിമല :അടുത്ത മണ്ഡലകാലത്തേക്ക്‌ പൂർത്തീകരിക്കേണ്ട പദ്ധതികൾ ഇന്ന് തീരുമാനിക്കുമെന്ന്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ പ്രസിഡൻ്റ് കെ ജയകുമാർ . അടുത്ത വര്‍ഷത്തെ തീര്‍ഥാടനകാലം സുഖമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. ശബരിമല മാസ്‌റ്റർപ്ലാൻ സംബന്ധിച്ച് വിശദമായ യോഗം ദേവസ്വം ആസ്ഥാനത്ത് ഇന്ന് ചേരും.അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ വിലയിരുത്തും. 2026-27 വര്‍ഷം നടപ്പാക്കാനാകുന്ന പദ്ധതികള്‍ പരിശോധിക്കും. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ വഴി പദ്ധതി തുക കണ്ടെത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ മറ്റൊരു അരവണ പ്ലാൻ്റ് നിർമിച്ചാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും. മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *