March 19, 2026

മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കേസ് നിയമപരമായി നേരിടും:ജി പി കുഞ്ഞബ്ദുള്ള

  • December 18, 2025
  • 0 min read
മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കേസ് നിയമപരമായി നേരിടും:ജി പി കുഞ്ഞബ്ദുള്ള

ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി പി കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി പി കുഞ്ഞബ്ദുള്ള പറഞ്ഞു.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ ആണ് നാലുപേർക്കെതിരെ കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം സിഎംഎസ് മീഡിയ സുബൈർ പന്തല്ലൂർ എന്നിവരാണ് നാല് പ്രതികൾ. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തി സമൂഹത്തെ ഇളക്കി വിട്ടെന്നുമാണ് എഫ്ഐആർ.

അതേസമയം, കേസെടുത്തത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന നടപടി ആണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *