ടിപ്പർ ലോറി പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു:ഡ്രൈവർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വടശ്ശേരിക്കരയിലുണ്ടായ ടിപ്പർ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പെട്ടി ഇളംപുരയിടത്തിൽ മോഹൻദാസിൻ്റെ മകൻ ശ്രീജിത്ത് ആണ് മരണപ്പെട്ടത് 32 വയസ്സായിരുന്നു. വടശ്ശേരിക്കരയിലെ വിം റോക്ക് ക്രഷർ യൂണിറ്റിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം നടന്നത്.
ലോറി പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഏകദേശം 50 അടിയിലധികം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
