ജ്യോത്സ്യന്‍ വിജയന്‍ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് 30 വര്‍ഷത്തോളമായി തീയതിയും ,സമയവും കുറിച്ചിരുന്ന വിജയന്‍ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് കോട്ടായിയില്‍ നിന്നും ആറ്റുകാല്‍ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു അദ്ദേഹം. ഭാര്യ സവിത. മക്കള്‍ ആരഭി ജി എന്‍, അദ്വൈത് ജി എന്‍. സംസ്‌കാരം പിന്നീട്.
റിപ്പോർട്ട് മധു
