ഒ.ടി.ടിയില്‍ മൂന്ന് മലയാള സിനിമകള്‍
മൂന്ന് പുതിയ മലയാള ചിത്രങ്ങള്‍ ഈ ആഴ്ച ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’, നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’, അഷ്‌കര്‍ സൗദാന്‍ അഭിനയിച്ച ‘ബെസ്റ്റി’ എന്നിവയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ ഡിസംബര്‍ 19 മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് ആരംഭിക്കും. ക്രൈം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ഡിറ്റക്റ്റീവിന്റെ വേഷത്തിലാണ് എത്തുന്നത്.ഗോകുല്‍ സുരേഷ്, വിജയ് ബാബു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂറും മൂന്ന് മിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഡോ. സൂരജ് രാജനും ഡോ. നീരജ് രാജനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് വിതരണക്കാര്‍.ഫാര്‍മനിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’ ഡിസംബര്‍ 19ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും. മെഡിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സീരീസില്‍ എട്ട് എപ്പിസോഡുകളാണുള്ളത്.പി.ആര്‍. അരുണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സീരീസില്‍ ദേശീയ അവാര്‍ഡ് ജേതാവായ രജത് കപൂര്‍ ഉള്‍പ്പെടെയുള്ള ശക്തമായ താരനിര അണിനിരക്കുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ കെ.പി. വിനോദിന്റെ ജീവിതത്തിലുണ്ടാകുന്ന തൊഴില്‍ സമ്മര്‍ദങ്ങളും പ്രതിസന്ധികളും ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്.ശ്രുതി രാമചന്ദ്രന്‍, ബിനു പപ്പു, നരേന്‍, വീണ നന്ദകുമാര്‍, മുത്തുമണി എന്നിവരും അഭിനയിക്കുന്നു.ബെസ്റ്റി ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ബെസ്റ്റി’ ഡിസംബര്‍ 14 മുതല്‍ മനോരമ മാക്‌സിലൂടെ സ്ട്രീം ചെയ്യുന്നു. ഷഹീന്‍ സിദ്ദിഖ്, ശ്രവണ, അഷ്‌കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ്.ഷാഹിന-ഫൈസി ദമ്പതികളുടെ ജീവിതത്തില്‍ ഉടലെടുക്കുന്ന ഒരു പ്രശ്‌നം നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറി പിന്നീട് സസ്‌പെന്‍സ് ത്രില്ലറിലേക്ക് മാറുന്നതാണ് ചിത്രത്തിന്റെ കഥാസാരം.
റിപ്പോർട്ട് മധു



