നാഗചൈതന്യ പിതാവാകുന്നു
കഴിഞ്ഞ ഡിസംബറിലാണ് ശോഭിത ധുലിപാലയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹ വാർഷിക ദിനത്തിൽ ശോഭിത പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇപ്പോഴിതാ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നാഗാർജുന.അച്ഛനിൽ നിന്ന് മുത്തച്ഛനായി പ്രമോഷൻ കിട്ടിയോ എന്നായിരുന്നു അവതാരകൻ നാഗാർജുനോട് ചോദിച്ചിരുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടൻ ചിരിച്ചു തള്ളിയെങ്കിലും വീണ്ടും അവതാരകൻ ചോദ്യം ആവർത്തിച്ചു. ചോദ്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ‘ശരിയായ സമയം വരുമ്പോൾ ഞാൻ നിങ്ങളെ അറിയിക്കാം,’ എന്നാണ് നടൻ മറുപടി നൽകിയത്. ഇപ്പോൾ താരകുടുംബത്തിന് സോഷ്യൽ മീഡിയയിൽ അഭിന്ദനങ്ങൾ നിറയുകയാണ്.
റിപ്പോർട്ട് മധു



