ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ ചരിത്ര നേട്ടം. ഒറ്റ ദിവസം കൊണ്ട് 10 കോടി ക്ലബ്ബിലേറി കെഎസ്ആര്‍ടിസി, മന്ത്രി ഗണേഷ് കുമാറിന്റെ മികച്ച കാഴ്ടപ്പാുകളുടെ നേട്ടം
പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ ടിക്കറ്റ് ചരിത്ര നേട്ടം കുറിച്ച് കെഎസ്ആര്‍ടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷന്‍ മാത്രം 10.77 കോടി രൂപയും അതിനുപുറമെ ഇതെ ദിവസത്തെ ടിക്കറ്റിതര വരുമാനം 10.77 കോടി രൂപയുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആകെ വരുമാനം 11.53 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഇന്നലെ നേടിയതെന്ന് മന്ത്രി കെ ബി ?ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.കഴിഞ്ഞവര്‍ഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം കാലോചിതമായ പരിഷ്‌ക്കരണ നടപടികളും സ്വീകരിച്ചിരുന്നു. പുതിയ ബസ്സുകള്‍ നിരത്തിലിറക്കിയതും സേവനം ലക്ഷ്യമിട്ട് മാറ്റങ്ങല്‍ അവലംബിച്ചതും ?ഗുണം ചെയ്തു.നിലവില്‍ എല്ലാ ഡിപ്പോകളും ലാഭത്തിലാണ് പ്രടവര്‍ത്തിക്കുന്നത്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ടാര്‍ജറ്റ് ഏറ്റെടുത്ത് ഡിപ്പോകളില്‍ മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
റിപ്പോർട്ട് മധു




