February 6, 2026

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് നടി ഭാവന.

  • December 16, 2025
  • 0 min read
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് നടി ഭാവന.

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് നടി ഭാവന. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച്‌ കൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകള്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടാറുണ്ട്. തനിക്ക് ഇൻസ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന പറയുന്നു. ഒപ്പം സൗഹൃദത്തെയും വിശ്വാസത്തെ പറ്റിയും ഭാവന സംസാരിച്ചു.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *