മദ്യപിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതികള്‍ മാസങ്ങള്‍ക്ക് ശേഷം പിടിയില്‍.
ബാലരാമപുരം സ്വദേശി ശരത്ത് (24), തലയാല്‍ സ്വദേശി സുധാകര്‍ ബാലു (21) എന്നിവരാണ് അറസ്റ്റിലായത്. ആക്രമി സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.? കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവം.പരാതിക്കാരനായ രഞ്ജിത്തിന്റെ വീടിന് സമീപമുള്ള റോഡരികിലിരുന്ന് പ്രതികളും സംഘവും മദ്യപിച്ചിരുന്നു. ഇത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിക്കുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഇതിലുള്ള വ്യക്തി വൈരാഗ്യത്താല്‍ ? ഒരാഴ്ചയക്ക് ശേഷം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് പിന്നില്‍വെച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച പ്രതികള്‍ പിടിയില്‍ ബൈക്കില്‍ നിന്ന് ചവിട്ടി താഴെയിട്ട ശേഷം പ്രതികള്‍ രഞ്ജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. കൂട്ടത്തില്‍ ഒരാള്‍ ബിയര്‍ കുപ്പികൊണ്ട് രഞ്ജിത്തിനെ തലയ്ക്ക് അടിക്കുകയും, മറ്റൊരാള്‍ ഇരുമ്പു കമ്പികൊണ്ട് കൈ അടിച്ചു ഒടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതോടെ രഞ്ജിത്തിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
റിപ്പോർട്ട് മധു




