February 5, 2026

പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു

  • December 16, 2025
  • 0 min read
പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു

ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി അറ്റു . കണ്ണൂര്‍ പിണറായി വെണ്ടുട്ടായില്‍ ആണ് സ്ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്ഫോടനം.സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍രാജിന്റെ കൈപ്പത്തി തകര്‍ന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. വിപിന്‍രാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.പരിക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *