സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി
സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കന്നഡ സിനിമാത്താരം ആണ് ചൈത്ര. 2023ല്‍ വിവാഹിതരായ ചൈത്രയും ഹർഷവർദ്ധനും കഴിഞ്ഞ എട്ടുമാസമായി അകന്നാണ് കഴിയുന്നത്. താരത്തെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.ഭര്‍ത്താവുമായി പിണങ്ങി വാടക വീട്ടില്‍ താമസിക്കുന്നതിനൊപ്പം, ചൈത്ര അഭിനയം തുടര്‍ന്നിരുന്നു. ഒരു വയസുള്ള മകള്‍ ചൈത്രയൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങിനായി 2025 ഡിസംബര്‍ ഏഴാം തീയതി മൈസൂരുവിലേക്ക് പോവുകയാണെന്ന് ചൈത്ര സഹോദരിയോടും വീട്ടുകാരോടും പറഞ്ഞിരുന്നു. ഷൂട്ടിന്‍റെ പേരിൽ ചൈത്രയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഭര്‍ത്താവാണെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തിൽ പൊലീസ് കേസ് എടുത്തു



