‘കാക്കും വടിവേല്‍’ എന്ന തമിഴ് പാട്ട് ട്രിപ്പള്‍ ഹിറ്റ് :പുതുതലമുറ എങ്ങോട്ട് അഭിരൂചിയറിയാതെ അന്തംവിട്ട് സംവിധായകര്‍
പുതിയ കാലത്തെ സംഗീത അഭിരുചിയെപ്പറ്റി ഒരുപാട് ചര്‍ച്ച നടക്കുന്ന കാലമാണിത്. റെട്രോ ഗാനങ്ങളും റാപ്പുകളും ഒരുപോലെയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. എങ്ങോട്ടേക്കാണ് പുതുതലമുറയുടെ ചായ്വ് എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ. ഇപ്പോഴിതാ ഒരു ഭക്തി ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.’കാക്കും വടിവേല്‍’ എന്ന തമിഴ് പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയം. സാമ്പ്രദായിക ഭക്തിഗാനങ്ങളുടെ വരികള്‍ക്ക് പുത്തന്‍ അസ്വാദനവുമായി ഒത്തുപോകുന്ന ഓര്‍ക്കസ്‌ട്രേഷനും വിഷ്വലുകളും ചേര്‍ന്നപ്പോള്‍ ഗാനം ജെന്‍ സികളും 90 കിഡ്‌സും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. പലരും ഗാനരംഗത്തിലെ ചുവടുകള്‍ ഇന്‍സ്റ്റഗ്രാം റീലുകളായി റീക്രിയേറ്റ് ചെയ്യുന്നുമുണ്ട്. ഒക്ടോബര്‍ 19ന് യൂട്യൂബില്‍ റിലീസ് ആയ ഗാനം മൂന്നര മില്യണ്‍ വ്യൂസും കടന്ന് മുന്നേറുകയാണ്.
റിപ്പോർട്ട് മധു



