March 19, 2026

ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

  • December 16, 2025
  • 0 min read
ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായര്‍ (59) ആണ് മരിച്ചത്. തെരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വിജയകുമാരന്‍ നായര്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു.ഇത് മകന്‍ കണ്ടതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിജയകുമാരന്‍ നായര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയാരുന്നു.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *