February 5, 2026

ഋത്വിക് ഘട്ടക്കിന് ആദരമര്‍പ്പിച്ച് രാജ്യാന്തര ചലച്ചിത്ര മേള

  • December 15, 2025
  • 0 min read
ഋത്വിക് ഘട്ടക്കിന് ആദരമര്‍പ്പിച്ച്  രാജ്യാന്തര ചലച്ചിത്ര മേള

പ്രശസ്ത ചലച്ചിത്രക്കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് രാജ്യാന്തര ചലച്ചിത്ര മേള വേദിയില്‍ പ്രദര്‍ശനം തുടങ്ങി. ടാഗോര്‍ പരിസരത്ത് പ്രശസ്ത ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളില്‍ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ലോകസിനിമയ്ക്ക് ഘട്ടക്ക് നല്‍കിയ സംഭാവനകളെയും അദ്ദേഹം സിനിമയില്‍ അനുവര്‍ത്തിച്ച അര്‍ത്ഥവത്തും ഫലപ്രദമായതുമായ കഥപറച്ചില്‍ പാരമ്പര്യത്തെയും ഈ ദൃശ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സി എസ് വെങ്കിടേശ്വരന്‍ എഴുതിയ ഋത്വിക്ക് ഘട്ടക്കിനെ കുറിച്ചുള്ള പുസ്തകം ഗൗതം ഘോഷ് ബീന പോളിന് നല്‍കി പ്രകാശനം ചെയ്തു

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *