February 5, 2026

പാകിസ്താനില്‍ പരിശീലനത്തിന് പോയ 40 കശ്മീര്‍ നിവാസികള്‍ക്കെതിരെ കുറ്റപത്രം

  • December 15, 2025
  • 1 min read
പാകിസ്താനില്‍ പരിശീലനത്തിന് പോയ 40 കശ്മീര്‍ നിവാസികള്‍ക്കെതിരെ കുറ്റപത്രം

പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകര പരിശീലനം നേടിയ 40 കശ്മീര്‍ നിവാസികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. അവന്തിപോര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഐഎംസിഒ കേസില്‍ ആണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും രാജ്യദ്രോഹം, കശ്മീരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.എഗ്രസ് ആന്‍ഡ് ഇന്റേണല്‍ മൂവ്‌മെന്റ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ് (EIMCO) പ്രകാരമാണ് ജമ്മു കശ്മീര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കശ്മീരില്‍ താമസിച്ചുകൊണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും അനധികൃത ആയുധ പരിശീലനത്തിനായി പാകിസ്താനിലേക്ക് യാത്ര ചെയ്തതിനുമാണ് 40 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. നിലവില്‍ ഈ 40 പ്രതികളും അതിര്‍ത്തിക്ക് അപ്പുറമാണ് താമസിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അനധികൃത ആയുധ പരിശീലനത്തിനായി പ്രതികള്‍ പാകിസ്താനിലേക്ക് അതിര്‍ത്തി കടന്നതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *