ജൂതസമൂഹത്തിന്റെ പരിപാടിയില്‍ 12 പേര്‍ മരിച്ച വെടിവെപ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
ബോണ്ടി ബീച്ചില്‍ നടന്ന ജൂത പരിപാടിക്ക് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഞായറാഴ്ച ജൂത സമൂഹം സംഘടിപ്പിച്ച ഒരു പരിപാടിക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാളെ ജീവനോടെ പിടികൂടിയതായും ഓസ്‌ട്രേലിയ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഹനുക്ക ആഘോഷത്തിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂത ഉത്സവമായ ഹനുക്കയുടെ തുടക്കം കുറിക്കുന്ന ‘ഹനുക്ക ബൈ ദി സീ’ എന്ന പരിപാടിക്കിടെയാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തോക്കുധാരിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചുകൊന്നതായി പോലീസ് വ്യക്തമാക്കി. ജീവനോടെ പിടികൂടിയ അക്രമി നവീദ് അക്രം (24) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിഡ്നിയിലെ ബോണിറിഗിലുള്ള ഇയാളുടെ വീട് പോലീസ് റെയ്ഡ് ചെയ്തു.
റിപ്പോർട്ട് മധു



