February 5, 2026

പഹല്‍ഗാം ഭീകരാക്രമണം ; എന്‍ഐഎ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

  • December 15, 2025
  • 1 min read
പഹല്‍ഗാം ഭീകരാക്രമണം ; എന്‍ഐഎ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജമ്മുവിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഏപ്രില്‍ 22 നായിരുന്നു പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള 26 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ മൂന്ന് പാകിസ്താന്‍ തീവ്രവാദികളുടെ നേരിട്ടുള്ള പങ്കാളിത്തം എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജൂലൈയില്‍ സൈന്യം ഈ മൂന്ന് പാകിസ്താന്‍ ഭീകരരെയും വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 28 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ഓപ്പറേഷന്‍ മഹാദേവ് എന്ന് വിളിക്കപ്പെടുന്ന ഒരു ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
ഭീകരര്‍ക്ക് അഭയം നല്‍കിയ മറ്റ് രണ്ട് പേരെ ജൂണില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍, ആക്രമണം നടത്തിയവര്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുമായി ബന്ധമുള്ള പാകിസ്താന്‍ പൗരന്മാരാണെന്ന് വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ജൂലൈ 28 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള വനമേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ക്കെതിരായി ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ മഹാദേവ്’ ആരംഭിച്ചത്.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *