March 23, 2026

കൊല്ലത്ത് അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ

  • December 15, 2025
  • 0 min read
കൊല്ലത്ത് അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ

കൊല്ലം :ചാത്തന്നൂരിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന (43) മകൻ പോളി‌‌ടെക്നിക് വിദ്യാർഥി പ്രണവ് (20) എന്നിവരാണ് മരിച്ചത്. വെള്ളി രാത്രിയോടെയാണു വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു തിരക്കിയെത്തിയപ്പോൾ ഗേറ്റും വീടും അടച്ച നിലയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ലൈനയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തി. പോസ്റ്റുമോ‌ർട്ടത്തിനു ശേഷം സംസ്കാരം നടത്തി.‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *