March 19, 2026

പ്രേമം നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിയെ നടുറോട്ടിൽ വെച്ച് ജീവനെടുത്ത യുവാവ്:നാലുവർഷത്തിനുശേഷം നീതി

  • December 14, 2025
  • 1 min read
പ്രേമം നിരസിച്ചതിന്റെ പേരില്‍  കോളേജ് വിദ്യാര്‍ത്ഥിയെ നടുറോട്ടിൽ വെച്ച് ജീവനെടുത്ത യുവാവ്:നാലുവർഷത്തിനുശേഷം നീതി

തന്റെ പ്രേമം നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിയെ നടുറോട്ടിൽ വെച്ച് ജീവനെടുത്ത യുവാവ്…2021 ഓഗസ്റ്റ് 21-നാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മൊരിധാൽ കോളേജിലെ ബി.എ. 3ാം സെമസ്റ്റർ വിദ്യാർത്ഥിനി ആയിരുന്ന നന്ദിത സൈകിയയെ, അതേ കോളേജിലെ ഗ്രേഡ് ജീവനക്കാരനായിരുന്ന റിന്റു ശർമ്മ, വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ ദേഷ്യത്തില്‍ ഉപദ്രവിക്കുക ആയിരുന്നു.​പ്രതി, യുവതിയെ പിന്തുടർന്ന് ധേമാജിയിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കു ആയായിരുന്നു. തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ നന്ദിതയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, 5 ദിവസത്തോളം ജീവനുവേണ്ടി പോരാടിയ ശേഷം നന്ദിത മരണത്തിന് കീഴടങ്ങി..കേസിൽ, റിന്റു ശർമ്മ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. 4 വർഷത്തോളം നീണ്ട നിയമ നടപടികൾക്കൊടുവിൽ ധേമാജി ജില്ലാ കോടതിയുടെ വിധി, നീതി തേടുന്ന കുടുംബത്തിന് ആശ്വാസമായി..

Leave a Reply

Your email address will not be published. Required fields are marked *