മെസ്സിയുടെ ‘ഗോട്ട് ടൂര്‍ ഇന്ത്യ’സംഘാടകൻ സതാദ്രു ദത്ത അറസ്റ്റിൽ
കോല്‍ക്കത്ത: ലയണല്‍ മെസ്സിയുടെ “ഗോട്ട് ടൂര്‍ ഇന്ത്യ’ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്ത അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത് കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മെസിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കിടെ ആരാധകർ രോഷകുലരായതിന് പിന്നാലെയാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു.ദത്തയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു.
റിപ്പോർട്ട് മധു
