20 വർഷത്തിന് ശേഷം കൊല്ലം കോർപ്പറേഷൻ യു.ഡി.എഫ് പിടിച്ചെടുത്തു
കൊല്ലം :20 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. കടുത്ത മത്സരം നിറഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടി അധികാരം ഉറപ്പിച്ചു. നഗരവികസനം, മാലിന്യസംസ്‌ക്കരണം, അടിസ്ഥാന സൗകര്യങ്ങൾ, ജനക്ഷേമ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളാണ് വോട്ടർമാരെ സ്വാധീനിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ ആഘോഷ പ്രകടനം നടത്തി. പുതിയ ഭരണസംഘം ഉടൻ ചുമതലയേറ്റെടുക്കുമെന്നും വികസനോന്മുഖമായ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.




