May 16, 2026

തിരുവല്ല ബൈപാസ് സിഗ്നലിൽ കെ.എസ്.ആർ.ടി.സി ബസ് പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

  • December 13, 2025
  • 0 min read
തിരുവല്ല ബൈപാസ് സിഗ്നലിൽ കെ.എസ്.ആർ.ടി.സി ബസ് പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

തിരുവല്ല: തിരുവല്ല ബൈപാസ് സിഗ്നലിൽ കെ.എസ്.ആർ.ടി.സി ബസും പെട്ടിഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പെട്ടിഓട്ടോ സിഗ്നലിന്റെ നടുക്കളത്തിൽ മറിഞ്ഞു.പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുറച്ചുനേരം ഗതാഗത തടസ്സവും ഉണ്ടായി. സംഭവസ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *