February 5, 2026

4 പേരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ വയനാട് സ്വദേശിക്ക് വധശിക്ഷ

  • December 12, 2025
  • 0 min read
4 പേരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ വയനാട് സ്വദേശിക്ക് വധശിക്ഷ

കർണ്ണാടക:.കുടുംബത്തിലെ നാലുപേരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാനന്തവാടി ആറ്റിമല ഉന്നതിയിലെ എ.കെ.ഗിരീഷിന് (38) വധശിക്ഷയും 10,000 രൂപ പിഴയും. വീരാജ്‌പേട്ട രണ്ടാം അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കോടതി ജഡ്ജി എസ്. നടരാജാണ് ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ കുടക് പൊന്നംപേട്ട് ബേഗൂര്‍ ബാലുഗോഡ് പ്രദേശത്തെ, ആദിവാസികളായ കരിയ, ഗൗരി, നാഗി , കാവേരി എന്നിവരെയായിരുന്നു പ്രതി വെട്ടിക്കൊന്നത്. നാഗിയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് പ്രതിയായ ഗിരീഷ്. ഒരു വര്‍ഷമായി ഇരുവരും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ നാഗി തന്റെ രണ്ടാമത്തെ ഭര്‍ത്താവായിരുന്ന സുബ്രഹ്‌മണിയെ വീണ്ടും വിവാഹം കഴിച്ചതിലെ വൈരാഗ്യമാണ് കൂട്ടകൊലപാതകത്തിലേക്ക് നയിച്ചത്. 2025 മാര്‍ച്ച് 27 ന് രാത്രിയായിരുന്നു സംഭവം. സംഭവ ദിവസം പ്രതി നാഗിയുമായി വഴക്കുണ്ടാക്കുകയും മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടുകയുമായിരുന്നു. അക്രമം തടയാനെത്തിയ നാഗിയുടെ മുത്തച്ഛന്‍ കരിയ, മുത്തശി ഗൗരി, രണ്ടാനമ്മ കാവേരി എന്നിവരെയും വെട്ടിക്കൊല്ലുകയായിരുന്നു. തൊട്ടടുത്ത ദിവസം പൊന്നംപേട്ട് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. മൂന്നു മാസത്തിനിടെ വിരാജ്‌പേട്ട് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രവുംസമര്‍പ്പിച്ചു.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *