വാളയാര്‍ വനമേഖലയില്‍ നിന്ന് കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹാവശിഷ്ടം കിട്ടി
പാലാരിവട്ടം വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തലയോലപ്പറമ്പ് സ്വദേശിയായ പഞ്ചായത്ത് ക്ലര്‍ക്കിന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് തലപ്പാറ വി.എസ് നിവാസില്‍ പരേതരായ കെ.കെ വിജയന്‍ ആചാരി, ശിവപ്രിയ ദമ്പതികളുടെ മകന്‍ കെ.വി വിപിന്‍ ദാസ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് വാളയാര്‍ വനമേഖലയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്നും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും ആധാര്‍ കാര്‍ഡും ലഭിച്ചതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ദാസ് ബിഎല്‍ഒ കൂടിയാണ്. ഒക്ടോബര്‍ 31നാണ് പാലാരിവട്ടത്തില്‍നിന്ന് ഇയാളെ കാണാതായത്. തലയോലപ്പറമ്പില്‍ നിന്നും എറണാകുളത്തെ ഭാര്യവീട്ടില്‍ പോയ ശേഷം രാവിലെ അവിടെ നിന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി സ്ഥലത്തും തിരികെ വൈകിട്ട് വീട്ടിലും എത്താതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ നല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് വാളയാര്‍ പോലീസ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ – റിനി (പാലാരിവട്ടം). മക്കള്‍ – വിനീത്, വിവേക് (ഇരുവരും കീഴൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ).സഹോദരങ്ങള്‍ – ശ്രീരജ്ഞിനി, ശ്രീലക്ഷ്മി.സംസ്‌ക്കാരം നാളെ (ഡിസംബര്‍ 13ന് ) ശനിയാഴ്ച രാവിലെ 11ന്
റിപ്പോർട്ട് മധു




