സൗദി പ്രവാസികളുടെ പണമിടപാടുകളിൽ വർധനവ്: വർധിച്ചത് 31.4 കോടി റിയാൽ
സൗദി പ്രവാസികളുടെ പണമിടപാടുകള്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വര്‍ധിച്ചത്. ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്‌ബോള്‍ വര്‍ധന രണ്ട് ശതമാനം.അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ സൗദി പൗരന്മാര്‍ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വര്‍ധന. സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) നല്‍കിയ കണക്കുകള്‍ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകള്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വര്‍ധിച്ചത്. അതേസമയം സൗദിയിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലുകളില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ്. ജിമ്മുകളിലും സ്‌പോട്‌സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ പ്രചോദനാത്മകവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവല്‍ക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോര്‍ട്‌സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകള്‍ക്ക് ഇത് ബാധകമാകും. സ്പോര്‍ട്സ് കോച്ച്, പ്രഫഷനല്‍ ഫുട്ബാള്‍ കോച്ച്, സ്പോര്‍ട്സ് സൂപ്പര്‍വൈസര്‍, പേഴ്സണല്‍ ട്രെയിനര്‍, പ്രഫഷനല്‍ അത്ലറ്റിക്സ് കോച്ച് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു
റിപ്പോർട്ട് മധു



