February 5, 2026

ഡ്രൈവറില്ലാ ടാക്‌സി സര്‍വ്വീസ് തൂടങ്ങി:ഊബര്‍ ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം

  • December 12, 2025
  • 1 min read
ഡ്രൈവറില്ലാ ടാക്‌സി സര്‍വ്വീസ് തൂടങ്ങി:ഊബര്‍ ആപ്പ് ഉപയോഗിച്ച്   ബുക്ക് ചെയ്യാം

റോബോ ടാക്‌സി ദുബായില്‍ സര്‍വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോ ടാക്‌സി ഓടിത്തുടങ്ങിയത്. യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് ഉപയോഗിച്ച് റോബോ ടാക്‌സി ബുക്ക് ചെയ്യാം. ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യയിലെ വിദഗ്ധരായ വിറൈഡ്, ഊബര്‍ ടെക്‌നോളജീസ് എന്നിവയുമായി സഹകരിച്ചാണ് ദുബായില്‍ റോബോ ടാക്‌സി പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. അടുത്തവര്‍ഷം പൂര്‍ണ്ണമായും സ്വയംനിയന്ത്രിത വാഹനസംവിധാനത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് റോബോ ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിതുടങ്ങുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ അഹമദ് ബഹ്‌റോസിയാന്‍ പറഞ്ഞു. ലോകത്ത് പലയിടത്തും പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സേവനം ദുബായിലേക്ക് വ്യാപിപ്പിച്ചതെന്ന് വീറൈഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെന്നിഫര്‍ ലി വ്യക്തമാക്കി. 2030-ഓടെ ആയിരക്കണക്കിന് റോബോ ടാക്‌സികള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *