February 5, 2026

ജാർഖണ്ഡ് ധൻബാദിലെ കൽക്കരി ഖനികളിൽ വിഷവാതക ചോർച്ച തുടരുന്നു; രണ്ട് പേർക്ക് ദാരുണാന്ത്യം

  • December 12, 2025
  • 1 min read
ജാർഖണ്ഡ് ധൻബാദിലെ കൽക്കരി ഖനികളിൽ വിഷവാതക ചോർച്ച തുടരുന്നു; രണ്ട് പേർക്ക് ദാരുണാന്ത്യം

ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ നിന്നുള്ള വിഷവാതകം പുറന്തള്ളുന്നത് തുടരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ കെന്ദുവാദി ബസ്തിയില്‍ നിന്നാണ് വെള്ളിയാഴ്ചയും ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ നിന്നുള്ള വിഷവാതകം പുറന്തള്ളുന്നത്. സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിന്റെ (സിഎംപിഡിഐ) ഒരു സംഘം അവിടെ എത്തിയിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ജിയോളജി മാനേജര്‍ ഭുവനേഷ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തിന്റെ വിശദമായ വിലയിരുത്തല്‍ നടത്തുന്നതിന് നൂതന ഡ്രോണ്‍ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.സ്ഥിതിഗതികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ച ഗുപ്ത, ചോര്‍ച്ചയുടെ കൃത്യമായ കാരണം മനസ്സിലാക്കാന്‍ ഡ്രോണുകള്‍ വഴി രണ്ട് പ്രധാന ഡാറ്റ സെറ്റുകള്‍ ശേഖരിക്കും.കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വാതകങ്ങള്‍ പുറന്തള്ളപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവരെ രണ്ട് സ്ത്രീകള്‍ മരിച്ചു, ഇത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ആഴ്ച, വായുവിലെ കാര്‍ബണ്‍ മോണോക്സൈഡ് അളവ് 1,500 പാര്‍ട്സ് പെര്‍ മില്യണ്‍ വരെ ‘അപകടകരമാം വിധം ഉയര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാട്ടുകാര്‍ അവരുടെ വീടുകള്‍ വിട്ടുപോകാന്‍ തയ്യാറല്ല എന്നത് സ്ഥ്ിതിഗതികള്‍ വഷളാകാനുള്ള സാഹചര്യമാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും സാധിച്ചിട്ടില്ല.

റിപ്പോർട്ട് മധു

Leave a Reply

Your email address will not be published. Required fields are marked *