March 23, 2026

5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റ് കടത്ത്; കൊല്ലത്ത് യൂത്ത് ലീഗ് നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

  • December 11, 2025
  • 1 min read
5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റ് കടത്ത്; കൊല്ലത്ത് യൂത്ത് ലീഗ് നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

കൊല്ലം :വാഹനത്തില്‍ കടത്തിയ 5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റുമായി യൂത്ത് ലീഗ് നേതാവ് ഉള്‍പ്പടെ രണ്ട് പേർ പോലീസ് പിടിയില്‍.കൊല്ലം ഉമയനല്ലൂർ സ്വദേശി തെറ്റിക്കുഴി വയലില്‍ വീട്ടില്‍ യൂത്ത് ലീഗ് നേതാവ് സുധീർ കൂട്ടാളി വാളത്തങ്കള്‍ സ്വദേശി നൗഷാദ് മൻസില്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്. ഐ.റ്റി.സി കമ്ബനിയുടെ ഗോള്‍ഡ് ഫ്ളേക്ക് സിഗററ്റുകളുടെ വ്യാജ സിഗരറ്റുകളാണ് പിടികൂടിയത്.എൻഎച്ച്‌ 66 ഭിത്തി തകർച്ച: കരാറുകാരെ സസ്‌പെൻഡ് ചെയ്തു; കേരളത്തിലെ 378 സ്ഥലങ്ങളില്‍ തീവ്ര മണ്ണ് പരിശോധനയ്ക്ക് ഉത്തരവിട്ട് എൻഎച്ച്‌എഐഐ.റ്റി.സി. കമ്ബനിയുടെ വിജിലൻസ് വിഭാഗം കൊട്ടിയം പോലീസിന് പരാതിയെ തുടർന്നാണ് പോലീസ് വ്യാജ സിഗററ്റ് മാഫിയാ സംഘത്തിലെ രണ്ട് പേരെ ഉമയനലൂർ പട്ടര് മുക്ക് ദേശീയ പാതയില്‍ വെച്ച്‌ പിടികൂടിയത്. കമ്ബോടിയില്‍ നിർമ്മിച്ച വ്യാജ സിഗരറ്റ് വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചാണ് കടത്ത്. സിഗരറ്റ് പാക്കറ്റുകളിലെ ലാബലിങ്ങിലെ തട്ടിപ്പും പരിശോധിക്കും. കൊട്ടിയം SHO പ്രദീപ് എസ്.ഐ.മാരായ നിഥിൻ നളൻ, മിഥുൻ സി പി ഒ മാരായ സന്തോഷ് ലാല്‍ ശംഭു എന്നിവർ ചേർന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *