അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വര്‍ തിങ്കളാഴ്ച വരെ ജയിലില്‍ തുടരും
അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ തിങ്കളാഴ്ച വരെ ജയിലിൽ തുടരുമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷ തിങ്കളാഴ്ച ആണ് പരിഗണിക്കുക. കേസിലെ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തിങ്കളാഴ്ച നടക്കുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുശേഷം തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി.


