അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: മൂന്നുപേർക്ക് ദാരുണാന്ത്യം
അഞ്ചൽ: അഞ്ചൽ–പുനലൂർ റോഡിലെ മാവിള ജംഷനിൽ പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.ആന്ധ്രപ്രദേശിൽ നിന്നും ശബരിമല ദർശനത്തിനായി എത്തിയ തീർത്ഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരെയും രക്ഷിക്കാനായില്ല.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




