May 16, 2026

തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേർക്ക് പരുക്കേറ്റു

  • December 10, 2025
  • 0 min read
തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേർക്ക് പരുക്കേറ്റു

തിരുവല്ല: ഇന്ന് രാവിലെ 11 മണിയോടെ വളഞ്ഞവട്ടത്ത് ഭീതിയുണ്ടാക്കിയ സംഭവത്തിൽ, വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വീട്ടിൽ വളർത്തിവന്നിരുന്ന പോത്താണ് കെട്ട് പൊട്ടിച്ച് വിരണ്ടോടി നാട്ടിലൂടെയടിച്ചുകയറിയത്. നാട്ടുകാർ ചേർന്ന് അതിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തെത്തി. പോത്തെ പിടികൂടാൻ ശ്രമം തുടർന്നു വരികയാണ്.സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായം തേടിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *