ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി :ജന്മദിനാഘോഷത്തിന് എത്തിയ യുവാവിന് ദാരുണാന്ത്യം
കൂത്തുപ്പറമ്പ്:ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിനെ ദാരുണമായി മരണം കവർന്നു. ബാംഗ്ലൂരിൽ പഠിച്ച് ജോലി ചെയ്യുന്ന അമൽ പ്രമോദ് (27) ഇന്ന് പിറന്നാൾ ദിനമായതിനാൽ കൂത്തുപ്പറമ്പ് നീർവേലിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.തൊടിയിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ ഉപയോഗിച്ച ഇരുമ്പ് തോട്ടി മേൽവൈദ്യുതി ലൈനിൽ സ്പർശിച്ചതോടെ അമൽ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. സംഭവം ഞായറാഴ്ച ഉച്ചയോടെയായിരുന്നു.
