തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വിൽപ്പനയ്ക്ക് വേണ്ടി മദ്യം സൂക്ഷിച്ചയാൾ എക്സൈസിന്റെ പിടിയിൽ
ഇരിങ്ങാലക്കുട:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വിൽപ്പനയ്ക്ക് വേണ്ടി മദ്യം സൂക്ഷിച്ചയാൾ എക്സൈസ് വിഭാഗത്തിന്റെ പിടിയിലായി. പുല്ലൂരിലാണ് സംഭവം.പുത്തൻതോട് കോക്കാടൻ വീട്ടിൽ ബാലൻ മകൻ ലാലുവിനെ 10 ലിറ്റർ മദ്യം അനധികൃതമായി സൂക്ഷിച്ചതിന് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.അന്വേഷണ സംഘത്തിൽ എഇഐ (ഗ്രേഡ്) സന്തോഷ്, സി.കെ. ചന്ദ്രൻ, പി.എ. ജെയ്സൻ, സിഇഒ കെ.യു. മഹേഷ് എന്നിവർ ഉൾപ്പെട്ടു.

