അടൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഗുഡ്സ് ലോറിയിൽ ഇടിച്ച് അപകടം
അടൂർ: വടക്കടത്തുകാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഗുഡ്സ് ലോറിയിൽ ഇടിച്ചതിനെത്തുടർന്ന് അപകടം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ കാറാണ് അപകടത്തിൽപ്പെട്ടത്.ആദ്യ വിവരങ്ങൾ പ്രകാരം ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായിരിക്കാമെന്ന സംശയം ഉന്നയിച്ചിട്ടുണ്ട്. ശക്തമായ ആഘാതമാണ് വാഹനത്തിന് ഉണ്ടായത്.അപകടത്തെ തുടർന്ന് തീർത്ഥാടകരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
റിപ്പോർട്ട് അനീഷ് ചുനക്കര




