മലയാറ്റൂരിൽ വിദ്യാർത്ഥിനിയുടെ മരണം: കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു:ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
എറണാകുളം മലയാറ്റൂരിൽ വീടിന് സമീപമുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം ആറാം തീയതി മുതൽ കാണാതായിരുന്ന മലയാറ്റൂർ സ്വദേശിനിയായ ചിത്രപ്രിയയാണ് കൊല്ലപ്പെട്ടത്.പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ശരീരത്തിലും തലയിലും ഗുരുതരമായ മുറിവുകൾ കണ്ടെത്തി. തലയ്ക്ക് കല്ല് ഉപയോഗിച്ച് അടിച്ചുണ്ടാക്കിയ മുറിവുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കം ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ചിത്രപ്രിയയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനകളും ഫോറൻസിക് പരിശോധനകളും പുരോഗമിക്കുകയാണ്.സംഭവം പ്രദേശത്ത് വലിയ അതിശയവും ദുഖവും സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
