പറമ്പിലെ വാഴയ്ക്ക് വെള്ളം ഒഴിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
കാസർഗോട്: വീട്ടുവളപ്പിലുണ്ടായ ദാരുണ സംഭവത്തിൽ 23 കാരിയായ യുവതി കുഴഞ്ഞ് വീണു മരിച്ചു. അരയി വലിയവീട്ടിൽ പ്രവാസിയായ സുബിന്റെ ഭാര്യ സഞ്ജനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.ഭർതൃപിതാവ് കാര്യസ്ഥനായി നോക്കുന്ന പറമ്പിലെ വാഴയ്ക്ക് വെള്ളമൊഴിക്കുന്നതിനിടെ സഞ്ജന പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഗുരുപുരം ബാലൂരിലെ സുരേശൻ – സൗമ്യ ദമ്പതികളുടെ മകളാണ് സഞ്ജന. അകാലമരണവാർത്ത നാട്ടിൽ വലിയ ദുഃഖം പരത്തിയിരിക്കുകയാണ്.




