ചാലക്കുടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചാലക്കുടി: റെയിൽവെ സ്റ്റേഷനു സമീപമുള്ള റെയിൽവെ ഓവർബ്രിഡ്ജിൽ രണ്ടു ബൈക്കുകൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ഒരു യാത്രക്കാരൻ മരിച്ചു. തിരുത്തിപറമ്പ് കൊല്ലംപറമ്പിൽ ചന്ദ്രന്റെ മകൻ രതീഷ് (40) ആണ് ദുരന്തത്തിനിരയായത്.ഇന്നലെ രാത്രിയോടെ നടന്ന അപകടത്തിൽ രതീഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി മാർക്കറ്റിൽ മത്സ്യകയറ്റിറക്ക ജോലിക്കാരനായിരുന്നു അദ്ദേഹം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
