കോഴിക്കോട് പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവിൽ പോയ മകൻ മരിച്ച നിലയില്‍
കോഴിക്കാട്: പേരാമ്പ്ര കടിയങ്ങാട് പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയങ്ങാട് ഇല്ലത്ത് മീത്തൽ സ്വദേശി ജംസാലിനെയാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 26 വയസ്സായിരുന്നു. ജീവനൊടുക്കിയത് ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം…
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മൂന്ന് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജംസാൽ പിതാവായ ഇല്ലത്ത് മീത്തൽ പോക്കറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..
പോക്കറിന്റെ ഭാര്യ ജമീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസ് ജംസാലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്…




