December 7, 2025

സർവ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രം പോലീസ് പൂട്ടിച്ചു

  • December 7, 2025
  • 1 min read
സർവ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്  നിർമ്മാണ കേന്ദ്രം പോലീസ്  പൂട്ടിച്ചു

കേരളത്തെ ഞെട്ടിച്ച വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ശൃംഖലയെ തകർത്ത് പൊന്നാനി പോലീസ്. രാജ്യത്തെ 20-ൽ അധികം സർവകലാശാലകളുടെ നൂറുകണക്കിന് വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഉൾപ്പെടെയുള്ള രേഖകൾ പോലീസ് പിടിച്ചെടുത്തു. ഈ കേസിൽ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റ് പ്രധാന പ്രതിയായ ഡാനി എന്ന ധനീഷ് രണ്ട് ഫൈവ് സ്റ്റാർ ബാറുകളും വിദേശത്ത് അപ്പാർട്ട്‌മെൻ്റുകളും സ്വന്തമാക്കിയതായും കണ്ടെത്തി..പൊന്നാനി സി.വി. ജങ്ഷനിൽ പ്രവർത്തിക്കുന്ന ഒരു വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ കുടുങ്ങിയത്. കൊറിയർ വഴി വിതരണത്തിനായി എത്തിച്ച കേരളത്തിന് പുറത്തെ വിവിധ സർവകലാശാലകളുടെ നൂറിലധികം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഇവിടെനിന്ന് കണ്ടെടുത്തു.**​തുടർന്ന് സ്ഥാപനം നടത്തിയിരുന്ന പൊന്നാനി പോത്തനൂർ സ്വദേശി ഇർഷാദ്, വിതരണത്തിന് സഹായിച്ച തിരൂർ പുറത്തൂർ സ്വദേശി രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള മാർക്ക് ലിസ്റ്റുകൾ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ, റെക്കമെൻഡേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തു..ഇർഷാദിനെയും രാഹുലിനെയും ചോദ്യം ചെയ്തതിൽനിന്നാണ് തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സർട്ടിഫിക്കറ്റുകൾ എത്തിക്കുന്ന പ്രധാന കണ്ണിയെന്ന് വ്യക്തമായത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ജസീം ഒളിവിൽ പോവുകയായിരുന്നു. വിപുലമായ അന്വേഷണത്തിനൊടുവിൽ ഇയാളെ ബംഗളൂരുവിലെ ഒളിസങ്കേതത്തിൽനിന്ന് അറസ്റ്റ് ചെയ്തു.തെലങ്കാനയിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിലും ജസീം പ്രതിയാണ്. ​ജസീമിൽനിന്നാണ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയിരുന്ന സംഘത്തലവനായ ഡാനി എന്ന ധനീഷിനെ കുറിച്ച് വിവരം ലഭിച്ചത്.യഥാർത്ഥ ചിത്രമോ മേൽവിലാസമോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഇയാൾ മലയാളിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഡാനിക്കായുള്ള അന്വേഷണത്തിലാണ് ശിവകാശിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത്.ശിവകാശിയിലെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിൻ്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോടുകൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകൾ, ഹോളോഗ്രാം സീലുകൾ, വൈസ് ചാൻസിലർ സീലുകൾ, അത്യാധുനിക കമ്പ്യൂട്ടറുകൾ, പ്രിൻ്ററുകൾ എന്നിവ പിടിച്ചെടുത്തു.ഒരാളിൽനിന്ന് 75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നത്. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിരവധി ആളുകൾ വിദേശത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് ചേർന്നതായും, പല വിദേശ എംബസികളിലും ഇവ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *