ഗോവ നിശാക്ലബ്ബിൽ തീ പിടിത്തം :23 പേർക്ക് ദാരുണാന്ത്യം
ഗോവ: നോര്‍ത്ത് ഗോവയിലെ അർപോറ ഗ്രാമത്തിലെ ഒരു പ്രശസ്തമായ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വേദിയിലെ ജീവനക്കാരായിരുന്നു.തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ബിർച്ച് ബൈ റോമിയോ ലെയ്നിലെ ഒരു നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ പറഞ്ഞു.23 മൃതദേഹങ്ങളും കണ്ടെടുത്തുവെന് അദ്ദേഹം പറഞ്ഞു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് സ്ഥലത്തെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.തീ നിയന്ത്രണവിധേയമായതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദർശിച്ച സാവന്ത്, മൂന്ന് പേർ പൊള്ളലേറ്റും ബാക്കിയുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പറഞ്ഞു.അന്വേഷണം പുരോഗമിക്കുന്നു.



